ഓണ്‍ലൈന്‍ ക്ലാസ്സിന്റെ വിരസതയകറ്റാന്‍ സംഗീത ശില്‍പ്പമൊരുക്കി ക്രൈസ്റ്റ് നഗര്‍ കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും. പൂര്‍വ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമൊപ്പം ചേര്‍ന്നാണ് 'കിനാവുകള്‍ കണ്ടുണരാം' എന്ന സംഗീത ശില്‍പം തയ്യാറാക്കിയിരിക്കുന്നത്. 

ആല്‍ബത്തിന്റെ ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാര്‍ഥികള്‍ തന്നെയാണ്. പൂര്‍വവിദ്യാര്‍ഥിയും ചലച്ചിത്ര പിന്നണി ഗായികയുമായ നാരായണി ഗോപന്റെ നേതൃത്വത്തിലാണ് വരികള്‍ക്ക് സംഗീതം പകര്‍ന്നത്. 

ആദര്‍ശ്. എയാണ് ഗാനരചന നിര്‍വഹിച്ചത്. സംഗീതം: ജ്യോതിഷ് എം., നാരായണി ഗോപന്‍, ബാലശങ്കര്‍ എസ്., അശ്വിന്‍ ഉണ്ണികൃഷ്ണന്‍, ആര്‍. അബിനിഷ ബാലഗോപാല്‍ എസ്. എല്‍., രജ്ഞിത എസ്. വി., ഗോപികാ ഗോപന്‍, കൃഷ്ണപ്രിയ കെ. എസ്., സ്‌റ്റെഫി ബാബു, ശോഭ എസ്., അപര്‍ണ വി. ആര്‍., ജഗദീഷ് ചന്ദ്രന്‍ ജെ., റവ. ഫാ. സുബിന്‍ കോട്ടൂര്‍ സി.എം.ഐ. എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലാപിച്ചത്. 

രാംഗോപാല്‍ ഹരികൃഷ്ണന്‍ (ഓര്‍ക്കസ്‌ട്രേഷന്‍), ശ്രീ. ജഗദീഷ് ചന്ദ്രന്‍ ജെ. (കോര്‍ഡിനേറ്റര്‍), ശ്രീമതി താരാ സി.ബി. (കൊറിയോഗ്രാഫി), ശ്രീ. എമില്‍ എസ്. എബ്രഹാം (വിഷ്വല്‍ ക്യൂറേറ്റര്‍), ശ്രീ. എല്‍.ജെ. ബെന്‍സണ്‍ (റെക്കോര്‍ഡിംഗ് & മിക്‌സിംഗ്), അതുല്‍ എ.എല്‍., ഡാനിയേല്‍ എസ്.എച്ച്., ജിബിന്‍ രാജ് പി.ആര്‍ (വിഷ്വല്‍സ് & എഡിറ്റിംഗ്) എന്നിവരും സംഗീത ശില്‍പത്തിന്റെ ഭാഗമായി. 

Content Highlights: Music album created by christ nagar college teachers, students and parents