ര്‍ക്കാര്‍, എയ്ഡഡ്, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോളേജുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് മോപ് അപ് അലോട്ട്‌മെന്റ് നടത്തുന്നു. നവംബര്‍ 23ന് വൈകീട്ട് നാലുവരെ പുതുതായി ഓപ്ഷനുകള്‍ നല്‍കാം. പ്രവേശനപരീക്ഷാകമ്മിഷണര്‍ പ്രസിദ്ധീകരിച്ച എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട, പ്രോസ്‌പെക്ടസ് ക്ലോസ് 6 പ്രകാരമുള്ള യോഗ്യത നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

മുന്‍ അലോട്ട്‌മെന്റ് പ്രകാരം സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത/സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയിട്ടുള്ളവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാന്‍ കഴിയാത്തതോ പ്രവേശനം നേടിയതിനുശേഷം വിടുതല്‍ വാങ്ങിയവരോ ആയ വിദ്യാര്‍ഥികള്‍ക്കും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവര്‍ക്കും പുതുതായി ഓപ്ഷനുകള്‍ നല്‍കാം. സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് ഈ മോപ് അപ് അലോട്ട്‌മെന്റ് വഴി അലോട്ട്‌മെന്റ് മാറ്റം ലഭിക്കുന്നപക്ഷം നിലവിലെ പ്രവേശനം റദ്ദാകും.

നിലവില്‍ പ്രവേശനം നേടിയവര്‍ക്ക് മോപ് അപ് അലോട്ട്‌മെന്റ് വഴി ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് മാറ്റം ലഭിക്കുന്നപക്ഷം പുതുതായി ഒഴിവുവരുന്ന സീറ്റുകളും ഈ അലോട്ട്‌മെന്റില്‍ത്തന്നെ നികത്തപ്പെടും. അതിനാല്‍, പ്രവേശനം നേടാന്‍ താത്പര്യമുള്ള എല്ലാ കോഴ്‌സ്/കോളേജിലേക്കും ഓപ്ഷനുകള്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം.

മുന്‍ഘട്ടങ്ങളില്‍ നല്‍കിയിരുന്ന ഓപ്ഷനുകള്‍ മോപ് അപ് അലോട്ട്‌മെന്റിന് പരിഗണിക്കില്ല. നിശ്ചിതസമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. വിവരങ്ങള്‍ക്ക് www.cee.kerala.gov.in

സഹായങ്ങള്‍ക്ക്: 04712525300.

Content Highlights: Mop up alottment details