ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും വിദ്യാഭ്യാസ മന്ത്രിമാരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ. സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തെ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളുമായി നടത്തിയ വെബിനാറിന് ശേഷമാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. 

ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിദ്യാര്‍ഥിക്കായി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ മന്ത്രി ആരാഞ്ഞിട്ടുണ്ട്. 'ഭാരത് പഠേ ഓണ്‍ലൈന്‍' എന്ന ക്യാംപെയിന്റെ ഭാഗമായി 3,700-ഓളം നിര്‍ദേശങ്ങളാണ് ഇതുവരെ ട്വിറ്ററിലൂടെ ലഭിച്ചിട്ടുള്ളത്. 

Content Highlights: MHRD To Hold Meeting With State Education Ministers Tomorrow, Lockdown, Corona Outbreak, Covid-19