ന്യൂഡല്‍ഹി: കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയാന്‍ വില്ലേജ് തലത്തില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഇത് സംബന്ധിച്ച കത്ത് എഐസിടിഇ എല്ലാ അംഗീകൃത സര്‍വകലാശാലകളിലേയും പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയച്ചു. എല്ലാ കോളേജുകളും മേയ് 15ന് മുന്‍പ് ഇത് സംബന്ധിച്ച പഠനങ്ങള്‍ സമര്‍പ്പിക്കണം. 

ഈ രോഗത്തെ തടയുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് വില്ലേജ് തലത്തില്‍ കൊറോണ വൈറസിനെ തടയാനുള്ള പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. 

കോവിഡ്-19 പ്രതിരോധിക്കാന്‍ വിവിധ വില്ലേജുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഈ സമയത്തെ പ്രതിസന്ധികളെ എങ്ങനെ മറികടന്നു, എച്ച്1എന്‍1 വൈറസ്, ഇന്‍ഫ്‌ളുവന്‍സ എന്നീ വൈറസുകളെ എങ്ങനെയാണ് ഇന്ത്യ കൈകാര്യം ചെയ്തത്, ഇതിന് ശേഷമുള്ള ഇന്ത്യന്‍ സാമ്പത്തിക രംഗം എങ്ങനെ പൂര്‍വ സ്ഥിതിയിലാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്താം. ഇത് കൂടാതെ കൃഷി, സാങ്കേതിക വിദ്യ, വൈദ്യം തുടങ്ങിയ മേഖലകളില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുതകുന്ന മാര്‍ഗങ്ങളും നിര്‍ദേശിക്കണം. 

Content Highlights: MHRD Asks Universities To Study Best Work Done At Villages To Combat COVID-19, lockdown, corona outbreak