ആന്ധ്രാപ്രദേശിലെ സ്വകാര്യ അണ്‍എയ്ഡഡ് മൈനോറിറ്റി/നോണ്‍മൈനോറിറ്റി മെഡിക്കല്‍ കോളേജുകളിലെ 2021- 22 വര്‍ഷത്തെ മെഡിക്കല്‍ പി.ജി. ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
 
സര്‍ക്കാരിനുവേണ്ടി, വിജയവാഡയിലെ ഡോ. എന്‍.ടി.ആര്‍. യൂണിവേഴ്‌സിറ്റിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതും അലോട്ട്‌മെന്റ് നടത്തുന്നതും. മറ്റുസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
 
വിശദമായ വിജ്ഞാപനവും പ്രവേശന പ്രോസ്‌പെക്ട്‌സും http://tnruhs.ap.nic.inല്‍ 'വാട്ട് ഈസ് ന്യൂ' എന്ന ലിങ്കില്‍ കിട്ടും. അപേക്ഷ pg.tnruhsadmissions.com/MQPG/ വഴി ജനുവരി 15ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.
 
Content Highlights: Medical PG in Andhra Pradesh Management quota entry