തിരുവനന്തപുരം: എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സ് ഒഴികെയുള്ള മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിന് മോപ് അപ് കൗണ്‍സലിങ് ഓണ്‍ലൈനായി നടത്തും. ഈ അവസരത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ സിദ്ധ കോഴ്‌സിലേക്കും (തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ്), ആയുര്‍വേദ കോഴ്‌സിലേക്കും (കോഴിക്കോട് കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജ്) ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കല്‍/ആയുര്‍വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരി ഏഴ് മുതല്‍ 12ന് വൈകീട്ട് മൂന്നുവരെ ഓണ്‍ലൈനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം.
പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ അവരുടെ ഹോം പേജില്‍ പ്രവേശിച്ച് 'MopUp Option Regitsration' എന്ന മെനുഐറ്റം ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിക്കും.
Content Highlights: Medical mopup counselling to be conducted online