തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആലപ്പുഴ സ്വദേശി ഗൗരിശങ്കര്‍ എസ്. (നീറ്റ് റാങ്ക് -17)ഒന്നാം റാങ്ക് നേടി. തൃശ്ശൂര്‍ സ്വദേശിനി വൈഷ്ണ ജയവര്‍ദ്ധനന് (നീറ്റ് റാങ്ക് -23) രണ്ടാം റാങ്കും കോട്ടയം, പാല സ്വദേശി ആര്‍.ആര്‍. കവിനേഷിന് (നീറ്റ് റാങ്ക് -31) മൂന്നാം റാങ്കും ലഭിച്ചു.

42,059 പേരാണ് റാങ്ക് പട്ടികയില്‍ സ്ഥാനംപിടിച്ചത്. 31,722 പേരും പെണ്‍കുട്ടികളാണ്. ആദ്യപത്തില്‍ അഞ്ച് പേര്‍ ആണ്‍കുട്ടികളും അഞ്ച് പേര്‍ പെണ്‍കുട്ടികളുമാണ്. ആദ്യ 100 റാങ്കില്‍ 54 ആണ്‍കുട്ടികളും 46 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 

ഫലം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ നിന്നറിയാം. വിവിധ സംവരണത്തിന് അര്‍ഹരായിട്ടുള്ളവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് 20-നും അന്തിമ ലിസ്റ്റ് 24-നും പ്രസിദ്ധീകരിക്കും. പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യാതലത്തിൽ തീരുമാനമാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കണം.

Content Highlights: Medical admission: Rank list published