ന്യൂഡല്‍ഹി: മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എം.സി.എ) കോഴ്‌സ് കാലാവധി രണ്ടുവര്‍ഷമാക്കി കുറച്ചതായി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അറിയിച്ചു. 2019 ഡിസംബറില്‍ ചേര്‍ന്ന യുജിസി യോഗത്തിലെ നിര്‍ദേശ പ്രകാരമാണ് തീരുമാനം.

ഇതുവരെ മൂന്നുവര്‍ഷ കോഴ്‌സായിരുന്ന എം.സി.എയ്ക്ക് 2020-21 അധ്യയന വര്‍ഷം മുതല്‍ ഒരുവര്‍ഷം കാലാവധി കുറവായിരിക്കും. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷം കൊണ്ട് കോഴ്‌സ് പൂര്‍ത്തീകരിക്കാമെന്ന സവിശേഷതയാണ് വന്നിരിക്കുന്നത്.


55 ശതമാനം മാര്‍ക്കോടെ ബി.സി.എ/ കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ബി.എസ്‌സി./ ബി.കോം./ ബി.എ ആണ് കോഴ്‌സ് പ്രവേശന യോഗ്യത.

Content Highlights: MCA Course Duration Reduced to Two Years