കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം. കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിലും സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍, തൃശ്ശൂര്‍, പാലക്കാട് സെന്ററുകളിലും അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലുമാണ് കോഴ്‌സുള്ളത്.

കാറ്റ്/സിമാറ്റ്/കെ.മാറ്റ് പരീക്ഷയ്ക്ക് 15, 10, 7.5 ശതമാനം സ്‌കോര്‍ (യഥാക്രമം ജനറല്‍വിഭാഗം, മറ്റു പിന്നാക്ക വിഭാഗം, പട്ടികജാതി & പട്ടികവര്‍ഗം) നേടിയിരിക്കണം. അപേക്ഷ രേഖകള്‍സഹിതം മാര്‍ച്ച് 31-ന് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ്, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, കാലിക്കറ്റ് സര്‍വകലാശാല പി.ഒ. 673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: http://www.universtiyofcalicut.info/