മെഡിക്കല്‍, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങളും ആശങ്കകളും ഇല്ലാതാക്കാന്‍ സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ നടത്തുന്ന മാതൃഭൂമി പ്രൊഫഷണല്‍ കോഴ്സ് ഓണ്‍ലൈന്‍ സെമിനാര്‍ സഹായിക്കും. 

ഗൂഗിള്‍മീറ്റ് വഴി നടത്തുന്ന സെമിനാര്‍ മാതൃഭൂമി ഡോട്ട് കോം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ facebook.com/mathrubhumidotcom വഴി കാണാം. സംശയങ്ങള്‍ ചോദിക്കാം. പ്രൊഫഷണല്‍ കോഴ്സ്, ഐ.ഐ.ടി., എന്‍.ഐ.ടി., മറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്രവേശന നടപടികള്‍ മനസ്സിലാക്കാം. 

Mathrubhumi Professional Course Online Seminar Ask Expert 2020

എത്ര ശ്രദ്ധിച്ചാലും അബദ്ധങ്ങള്‍ പറ്റുന്നവര്‍ ഒട്ടേറെയാണ്. ഇതുകാരണം പ്രവേശനംതന്നെ നഷ്ടപ്പെട്ടേക്കാം. ഓണ്‍ലൈന്‍ പ്രവേശനനടപടികള്‍ കൃത്യമായി മനസ്സിലാക്കിയാല്‍ നല്ല കോളേജുകളില്‍ സീറ്റ് ഉറപ്പിക്കാം. ഇവയെല്ലാം സെമിനാറില്‍നിന്ന് അറിയാം. രജിസ്റ്റര്‍ ചെയ്യാന്‍ mathrubhumi.com/askexpert2020 സന്ദര്‍ശിക്കുക.

Content Highlights: Mathrubhumi Professional Course Online Seminar Ask Expert 2020