Mathrubhumi Higher Education Directory 2020കോഴിക്കോട്: വിവിധ കോഴ്‌സുകളേക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന 'മാതൃഭൂമി ഉപരിപഠനം ഡയറക്ടറി' ഇപ്പോള്‍ ഓണ്‍ലൈനായി വാങ്ങാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠന സാധ്യതകളും വിദൂരവിദ്യാഭ്യാസ സംവിധാനങ്ങളും മുഖ്യവിഷയമായി അവതരിപ്പിക്കുന്നുവെന്നതാണ് ഈ വര്‍ഷത്തെ ഉപരിപഠനം ഡയറക്ടറിയുടെ പ്രത്യേകത. 

മാറിയ സാഹചര്യത്തില്‍ മുന്‍കരുതലുകളോടെ സ്വീകരിക്കേണ്ട വിദേശപഠനവും പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശപഠനത്തിനും കുടിയേറ്റത്തിനുമുള്ള സാധ്യതകളെ വിശകലനം ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും. വിദേശ പഠനവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും അവയെ നേരിടേണ്ട വിധവും 'നോര്‍ക്ക റൂട്ട്‌സ്' സി.ഇ.ഒയാണ് വിശദീകരിക്കുന്നത്. 

അഭിരുചിയും തൊഴില്‍ സാധ്യതകളും പഠനചെലവും മനസിലാക്കി വിഷയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരഞ്ഞെടുക്കാന്‍ ഡയറക്ടറി സഹായിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലും പ്രതിരോധസേനയിലുമുള്ള തൊഴിലവസരങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയകളും പരിചയപ്പെടുത്തുന്നു. പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സുകളുടെ വിശദമായ വിവരം ഡയറക്ടറിയിലുണ്ട്. 

സംരംഭകനാകാനുള്ള വഴികളും അവയ്ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളും പ്രത്യേക ഫീച്ചറായി അവതരിപ്പിച്ചിരിക്കുന്നു. വേറിട്ട നൂതന കോഴ്‌സുകള്‍ നടത്തുന്ന പോണ്ടിച്ചേരി സര്‍വകലാശാലയുടെ സമ്പൂര്‍ണ്ണവിവരങ്ങള്‍ ഫോക്കസ് ഫീച്ചറില്‍ വായിച്ചെടുക്കാം. 260 പേജുള്ള ഡയറക്ടറി ഇപ്പോള്‍ 10 ശതമാനം വിലക്കിഴിവില്‍ 180 രൂപയ്ക്ക് ഓണ്‍ലൈനായി വാങ്ങാം.  മാതൃഭൂമി ഏജന്റുമാരില്‍ നിന്നും പ്രമുഖ പുസ്തകക്കടകളില്‍ നിന്നും ലഭിക്കും.
ഡയറക്ടറി ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlights: Mathrubhumi Higher Education Directory Buy Now Online With 10 Percent Discount