കോഴിക്കോട്: മാതൃഭൂമി പ്രൊഫഷണല്‍ കോഴ്സ് ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാര്‍ ആസ്‌ക് എക്‌സ്പര്‍ട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് തുടങ്ങും. പ്രവേശനപരീക്ഷ ജോയന്റ് കമ്മിഷണര്‍ ആര്‍. സുരേഷ് കുമാര്‍ ഉദ്ഘാടനംചെയ്യും. നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍പ്രവേശനം സംബന്ധിച്ച് പ്രവേശനപരീക്ഷാ മുന്‍ ജോയന്റ് കമ്മിഷണര്‍ ഡോ. എസ്. സന്തോഷ് ക്ലാസെടുക്കും. കേരളത്തിലെ മെഡിക്കല്‍ പ്രവേശനം എങ്ങനെ, നടപടി ക്രമങ്ങള്‍ തുടങ്ങിയവ വിശദീകരിക്കും. മാതൃഭൂമി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ www.facebook.com/mathrubhumidotcom വഴി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കാണാം. ക്ലാസുകഴിഞ്ഞശേഷം അരമണിക്കൂര്‍ വിദ്യാര്‍ഥികള്‍ക്ക് സംശയങ്ങള്‍ കമന്റിലൂടെ ചോദിക്കാം.

നാളെ കേരള എന്‍ട്രന്‍സ്: അലോട്ട്മെന്റ്, ഓപ്ഷന്‍ രജിസ്ട്രേഷന്‍

മെഡിക്കല്‍, എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. നീറ്റ് പരീക്ഷ കഴിഞ്ഞതോടെ ഫലത്തിനായുള്ള കാത്തിരിപ്പാണ്. കേരള എന്‍ജിനിയറിങ് റാങ്ക് വൈകാതെ പ്രസിദ്ധീകരിക്കും. ഇതിനുശേഷമുള്ള അലോട്ട്മെന്റ്, ഓപ്ഷന്‍ രജിസ്ട്രേഷന്‍ തുടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കി വേണം പ്രവേശനനടപടികളില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് നടക്കുന്ന മാതൃഭൂമി പ്രൊഫഷണല്‍ കോഴ്സ് ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാര്‍ ആസ്‌ക് എക്‌സ്പേര്‍ട്ട് 2020സഹായിക്കും. പ്രവേശനപരീക്ഷാ മുന്‍ ജോയന്റ് കമ്മിഷണര്‍ ഡോ. എസ്. സന്തോഷാണ് ക്ലാസെടുക്കുന്നത്.

Content Highlights: Mathrubhumi Ask Expert Online Seminar to commence on Tuesday