വിദ്യാര്‍ഥികള്‍ നീറ്റ് അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെയും ജെ.ഇ. ഇ. മെയിന്‍, അഡ്വാന്‍സ്ഡ് പ്രവേശനനടപടികളിലേക്കും തയ്യാറെടുക്കുകയാണ്. പ്രവേശനനടപടികളെക്കുറിച്ച് കൂടുതല്‍ അറിയാനും വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും മാതൃഭൂമിആസ്‌ക് എക്‌സ്‌പേര്‍ട്ട് പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് വെബിനാര്‍ 16 മുതല്‍ 21 വരെ നടക്കും. വൈകീട്ട് 4.30 മുതല്‍ 5.30 വരെ www.mathrubhumi.com വഴി കാണാം.

മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍

പ്രവേശനപരീക്ഷകള്‍ക്കുശേഷം പ്രവേശനനടപടികളില്‍ എങ്ങനെ പങ്കെടുക്കണം എന്നതാണ് വെബിനാറില്‍ വിശദീകരിക്കുന്നത്. നീറ്റ് (യു.ജി.) യോഗ്യതാപരീക്ഷ മാത്രമാണ്. കേരളത്തിലെ മെഡിക്കല്‍ പ്രവേശനം പ്രവേശനപരീക്ഷാ കമ്മിഷണറാണ് നടത്തുന്നത്. നീറ്റ് ഫലം വന്നശേഷമുള്ള പ്രവേശനനടപടികളെക്കുറിച്ചുള്ള ആശങ്കകള്‍ വെബിനാറിലൂടെ പരിഹരിക്കാം. നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പൊതുകൗണ്‍സലിങ്ങിനെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാം. ഓള്‍ ഇന്ത്യ ക്വാട്ടാ മെഡിക്കല്‍പ്രവേശനത്തില്‍ എങ്ങനെ പങ്കെടുക്കണമെന്നതും വെബിനാറില്‍ വിശദീകരിക്കും.

സര്‍ക്കാര്‍സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, കല്പിത സര്‍വകലാശാല എന്നിവയിലേക്കുള്ള പ്രവേശനനടപടികള്‍ അറിയാം. മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളുടെ സാധ്യതകളും പ്രവേശനരീതിയും വെബിനാറില്‍ വിശദീകരിക്കും.

ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ്

ഇത്തവണ ജെ.ഇ.ഇ. മെയിന്‍ നാലുതവണ നടന്നു. ഏതിലെ സ്‌കോറാണോ മികച്ചത് അതാണ് പ്രവേശനത്തിന് പരിഗണിക്കുക. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ഫലത്തിനായി കാത്തിരിക്കുന്നു. ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റിയുടെ പ്രവേശനനടപടികള്‍ മനസ്സിലാക്കി എങ്ങനെ പ്രവേശനപ്രക്രിയയില്‍ പങ്കെടുക്കണമെന്ന് സെമിനാറില്‍ വിശദീകരിക്കും. ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), എന്‍.ഐ.ടി. (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), മറ്റ് കേന്ദ്രസര്‍ക്കാര്‍ സഹായധനത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനനടപടികളും അറിയാം.

വെബിനാര്‍ 16 മുതല്‍

16.10.21


നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍ പ്രവേശനം

ഡോ. എസ്. സന്തോഷ്

പ്രവേശനപരീക്ഷ മുന്‍ ജോയന്റ് കമ്മിഷണര്‍

18.10.21

ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശന നടപടികള്‍

ഡോ. എസ്. രാജൂകൃഷ്ണന്‍

പ്രവേശനപരീക്ഷ മുന്‍ ജോയന്റ് കമ്മിഷണര്‍

19.10.21

മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളും സാധ്യതകളും

ഡോ. ടി.പി. സേതുമാധവന്‍

മുന്‍ ഡയറക്ടര്‍, ഓണ്‍ട്രപ്രണര്‍ഷിപ്പ് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി

20. 10.21

ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ് പ്രവേശന നടപടികള്‍

ഡോ. എസ്.സുന്ദര്‍

പ്രൊഫസര്‍, ഐ.ഐ.ടി. മദ്രാസ്

മുന്‍ ചെയര്‍മാന്‍, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്

21. 10. 21

ഐ.ഐ.ടി. പഠനവും ജോസ കൗണ്‍സലിങ്‌നടപടികളും

ഡോ. കൃഷ്ണന്‍ സ്വാമിനാഥന്‍

മുന്‍ പ്രൊഫസര്‍, ഐ.ഐ.ടി. മദ്രാസ്

Content Highlights: Mathrubhumi Ask Expert career guidence