കൊച്ചി: പ്ലസ്ടുകാർക്ക് മികച്ച തൊഴിലവസര സാധ്യതകളുള്ള ആർക്കിടെക്ചർ (ബി.ആർക്ക്), ഡിസൈൻ (ബി.ഡിസ്.) കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി മാതൃഭൂമിയുടെ നേതൃത്വത്തിൽ തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകീട്ട് ഏഴിനാണ് വെബിനാർ.

ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ, ഐ.ഐ.ടി.കൾ, എൻ.ഐ.ടി.കൾ, അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്നോളജി തുടങ്ങിയ മികച്ച സ്ഥാപനങ്ങൾ ആർക്കിടെക്ചറിൽ നല്ല പഠനം സാധ്യമാണ്. വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുകളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജികളിലെയും ഐ.ഐ.ടി.കളിലെയും ബാച്ലർ ഓഫ് ഡിസൈൻ, ബാച്ലർ ഓഫ് ഫാഷൻ മാനേജ്മെന്റ് എന്നിവ ഉയർന്ന നിലവാരം പുലർത്തുന്ന കോഴ്സുകളാണ്.

ഈ കോഴ്സുകൾക്ക് എങ്ങനെയാണ് പ്രവേശനം ലഭിക്കുക, ഏതൊക്കെ ദേശീയ സ്ഥാപനങ്ങളിലാണ് ഈ കോഴ്സുകൾ ലഭ്യമായിട്ടുള്ളത്, പ്രവേശനം എങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം വെബിനാറിൽനിന്നു ലഭിക്കും. തിങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരായ വിബു സുരേന്ദ്രൻ, സച്ചിൻ സി. കുഴിവേലിൽ, സൂരജ് രജിനാൾഡ് എന്നിവർ വെബിനാറിന് നേതൃത്വം നൽകും.

വെബിനാറിൽ പങ്കെടുക്കുന്നതിന് www.thincnata.com/webinar/ എന്ന ലിങ്കിലൂടെ ഞായറാഴ്ച വൈകുന്നേരം അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. സൂം മീറ്റിങ് വഴിയാണ് വെബിനാർ നടക്കുന്നത്. വിവരങ്ങൾക്ക്: 80861 11216/80861 11044 (വാട്സാപ്പ്).

Content Highlights: Mathrubhumi And Think institute webinar about Architecture, design courses