ഠനമേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിദ്യാർഥികൾ അറിഞ്ഞിരിക്കണം. പ്ലസ് ടു ഫലം വന്നതോടെ ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാം. കേരള എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷ ഓഗസ്റ്റ് അഞ്ചിന് നടക്കും. അതിനുശേഷം എൻജിനിയറിങ്ങിൽ ഏതെല്ലാം ബ്രാഞ്ചുകൾ തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ വിദ്യാർഥികൾ സ്വന്തമായി തീരുമാനമെടുക്കണം. കേരളത്തിലും പുറത്തുമുള്ള കോഴ്സുകളും സാധ്യതകളും അറിയണം.

എൻജിനിയറിങ്, സയൻസ് മേഖലയിൽ ഒട്ടേറെ ബ്രാഞ്ചുകളും വിഷയങ്ങളും ഉണ്ട്. എൻജിനിയറിങ് പഠനരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും റോബോട്ടിക്സ്, സൈബർ സെക്യൂരിറ്റി, എയ്റോനോട്ടിക്സ് ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങളുണ്ട്. അഭിരുചി മനസ്സിലാക്കി ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്ത് ആത്മവിശ്വാസത്തോടെ പഠിച്ചാൽ മികച്ച കരിയർ ഉറപ്പാക്കാം. ഇതിന് വിദ്യാർഥികളെ സഹായിക്കുകയാണ് മാതൃഭൂമി ആസ്ക് എക്സ്പേർട്ട് വെബിനാറിന്റെ ലക്ഷ്യം. ഓരോ എൻജിനിയറിങ് ബ്രാഞ്ചുകളെക്കുറിച്ച് മനസ്സിലാക്കാൻ വെബിനാറിൽ പ്രത്യേക സെഷനുണ്ട്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു വിഷയം പഠിക്കരുത്.

കൂട്ടുകാർ ഒരു കോഴ്സിന് പോകുന്നതിനാൽ നിങ്ങളും ആ കോഴ്സ് തിരഞ്ഞെടുക്കരുത്. പഠനത്തിന് അഭിരുചിക്കനുസരിച്ച് സ്വന്തമായ തീരുമാനങ്ങളാണ് ആവശ്യം. ഡേറ്റ സയൻസ്, ആക്ച്വേറിയൽ സയൻസ്, ബിഗ് ഡേറ്റ അനലറ്റിക്സ്, ബ്ലോക് ചെയിൻ, ക്രിപ്റ്റോഗ്രാഫി, ആയുർവേദ ബയോളജി, കംപ്യൂട്ടേഷണൽ ഫൈനാൻസ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, കൊഗ്നിറ്റീവ് സയൻസ് എന്നിവ സയൻസ് മേഖലയിലെ കോഴ്സുകളാണ്. സയൻസ് മേഖലയിലെ പുതിയ കോഴ്സുകളെക്കുറിച്ച് അറിയാൻവെബിനാറിൽ പ്രത്യേക സെഷനുണ്ട്.

എൻജിനിയറിങ്, സയൻസ് മേഖലയിലെ പുതിയ വിഷയങ്ങൾ പരിചയപ്പെടണം. ഇതിനായാണ് വിദഗ്ധരെ ഉൾപ്പെടുത്തി മാതൃഭൂമി വിദ്യാർഥികൾക്കായി 'എൻജിനിയറിങ്, സയൻസ്: പഠനവും ജോലിയും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നത്. ലോകം മാറുന്നു, ജോലികളുടെ സ്വഭാവം മാറുന്നു. ഇതിന് അനുസരിച്ചുള്ള പഠനവും തയ്യാറെടുപ്പുമാണ് നടത്തേണ്ടത്. അതിനുള്ള വഴികാട്ടിയാണ് വെബിനാർ. വെബിനാറിൽ മാതൃഭൂമിയുമായി സഹകരിക്കുന്നത് അമൃത വിശ്വവിദ്യാപീഠമാണ്.

വെബിനാറിൽ രജിസ്റ്റർ ചെയ്യാം

Content Highlights: Mathrubhumi Amrita Vishwa Vidyapeetham webinar or Engineering and science education