Manoj Ahuja
മനോജ് അഹുജ

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ മനോജ് അഹുജ സി.ബി.എസ്.ഇ ചെയര്‍പേഴ്‌സണായി നിയമിതനായി. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് അഹുജ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിനുകീഴിലുള്ള ദേശീയ അഡ്മിനിസ്‌ട്രേറ്റിവ് അക്കാദമി ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ നടത്തുന്നതുള്‍പ്പടെ വലിയ വെല്ലുവിളികളാണ് പുതിയ ചെയര്‍പേഴ്‌സണു മുന്നിലുള്ളത്. ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നതിനുമുമ്പ് പരീക്ഷാഫലം പ്രസിദ്ധീകരിക്കേണ്ടതുമുണ്ട്. 30 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഇത്തവണ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്.

Content Highlights: Manoj Ahuja IAS Appointed CBSE Chairperson