ന്യൂഡല്‍ഹി: എം.ഫില്‍, പി.എച്ച്ഡി വൈവ വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്താന്‍ സര്‍വകലാശാലകളോട് യു.ജി.സി. ഗൂഗിള്‍, സ്‌കൈപ്പ്, മൈക്രോസോഫ്റ്റ് ടെക്‌നോളജീസ് എന്നിവ ഇതിനായി ഉപയോഗിക്കാം. 

കോവിഡ്-19 രോഗബാധയെത്തുടര്‍ന്ന് തകിടം മറിഞ്ഞ അക്കാദമിക രംഗം പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ആര്‍.സി. കുഹദിന്റെ നേതൃത്വത്തില്‍ നിയമിച്ച കമ്മിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. വിദ്യാഭ്യാസ നിലവാരം കുറയ്ക്കാതെ തന്നെ അക്കാദമിക രംഗത്തെ പൂര്‍വ സ്ഥിതിയിലാക്കുകയാണ് കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളുടെ കാതല്‍. 

സുരക്ഷിതമായ ഉപാധികള്‍ ഉപയോഗിച്ചുകൊണ്ടാകണം വൈവകള്‍ നടത്തേണ്ടതെന്നും സമിതി ശുപാര്‍ശ ചെയ്തു. കോവിഡ്-19 കുറയാത്ത സാഹചര്യത്തില്‍ ഗവേഷണ കാലാവധി കഴിയാറായ ഗവേഷകര്‍ക്ക് പ്രബന്ധം സമര്‍പ്പിക്കാനായി ആറ് മാസം കൂടി അനുവദിച്ചിട്ടുണ്ട്. 

Content Highlights: M.Phil, Ph.D viva to be held through video conferencing, covid-19, Lockdown