കോട്ടയം: എം.ജി. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ബിരുദപ്രവേശനത്തിന് ആദ്യ അലോട്ട്‌മെന്റിലുള്ളവര്‍ ബുധനാഴ്ച വൈകീട്ട് നാലിനകം ഓണ്‍ലൈനായി ഫീസടച്ച് അതത് കോളേജുമായി ബന്ധപ്പെട്ട് കോളേജ് ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. അല്ലെങ്കില്‍ അലോട്മെന്റ് റദ്ദാക്കപ്പെടും. കോളേജുകള്‍ പ്രവേശനം സ്ഥിരപ്പെടുത്തിയതിന്റെ തെളിവായ കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് എല്ലാവരും ഡൗണ്‍ലോഡുചെയ്ത് സൂക്ഷിക്കണം. സെപ്റ്റംബര്‍ രണ്ടുമുതല്‍ മൂന്നുവരെ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടായിരിക്കും.

പുതുക്കിയ പരീക്ഷത്തീയതി

ഏഴാം സെമസ്റ്റര്‍ ബി.ടെക്. (പുതിയ സ്‌കീം-2010 അഡ്മിഷന്‍മുതല്‍ സപ്ലിമെന്ററി) പരീക്ഷകള്‍ സെപ്റ്റംബര്‍ എട്ടുമുതല്‍. MMഅഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (ദ്വിവത്സരം) പരീക്ഷകള്‍ സെപ്റ്റംബര്‍ 22 മുതല്‍.

അപേക്ഷത്തീയതി

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (2019 അഡ്മിഷന്‍-റഗുലര്‍)പരീക്ഷയ്ക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം.നാലാംവര്‍ഷ ബി.എസ്സി. എം.ആര്‍.ടി. റഗുലര്‍ (പ്രോജക്ട് മൂല്യനിര്‍ണയം, വൈവാവോസി) പരീക്ഷയ്ക്ക് സെപ്റ്റംബര്‍ ആറുവരെ അപേക്ഷിക്കാം.

പിഎച്ച്.ഡി.  കോഴ്സ് വര്‍ക്ക് പരീക്ഷ

പിഎച്ച്.ഡി. അഡ്മിഷന്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ   കോഴ്സ് വര്‍ക്ക് , ബുധനാഴ്ച അംഗീകൃത ഗവേഷണകേന്ദ്രങ്ങളില്‍ ആരംഭിക്കും. രജിസ്ട്രേഷന്‍ ഓര്‍ഡര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷാഫലം

2020 മാര്‍ച്ചില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: M G University Graduation Admissions 2021