ചെറായി: അടച്ചിടലിന്റെ ഈ കോവിഡ്കാലത്ത് മഹാന്മാരുടെ ചിത്രങ്ങള്‍ വരച്ചുകൂട്ടുകയാണ് പ്ലസ് ടു വിദ്യാര്‍ഥിയായ നന്ദന. പെന്‍സില്‍ ഉപയോഗിച്ചാണ് വരയത്രയും.  മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, ഡോ. ബി.ആര്‍. അംബേദ്കര്‍, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാരഥന്മാര്‍ വരകളില്‍ തെളിയുന്നു.  

ചെറായി സഹോദരന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നന്ദന.  അവധിക്കാലമാണെങ്കിലും പുറത്തിറങ്ങാന്‍പറ്റാതെ വന്നതോടെയാണ് ചിത്രരചനയിലേക്ക് തിരിഞ്ഞത്.  പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ സീരി മാസ്റ്ററാണ് ചിത്രരചനയില്‍ നന്ദനയുടെ വഴികാട്ടി. ഡി.സി.സി. അംഗം ചെറായി ചക്കമുറി സി.ആര്‍. സുനിലിന്റെയും സീമയുടെയും മകളാണ്.

Content Highlights: Lockdown Creativity by a student, Corona Virus, Covid-19, Corona Outbreak