ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഞായറാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.

സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചിടണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ രീതികള്‍ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

നേരത്തെ വിവിധ സംസ്ഥാനങ്ങള്‍ മേയ് അവസാനത്തോടെ ബോര്‍ഡ് പരീക്ഷകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ കേന്ദ്രനിര്‍ദേശം പുറത്തുവന്ന സാഹചര്യത്തില്‍ പരീക്ഷാത്തീയതികള്‍ വീണ്ടും മാറ്റിയേക്കാം. 

Content Highlights: Lockdown 4.0: Ministry of Home Affairs Issues Guidelines, Schools and Colleges to Remain Closed