തിരുവനന്തപുരം: ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റില്‍ അംഗങ്ങളാകാനുള്ള അഭിരുചി പരീക്ഷ 27ലേക്കു മാറ്റി. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാനാണിത്.

കോവിഡ് പശ്ചാത്തലത്തില്‍ അപേക്ഷ നല്‍കാന്‍ കഴിയാതിരിക്കുകയോ സ്‌കൂളില്‍ പുതുതായി പ്രവേശനം ലഭിക്കുകയോ ചെയ്ത എല്ലാ കുട്ടികള്‍ക്കും അവസരം നല്‍കാനാണ് പരീക്ഷ മാറ്റിയത്.

പുതുതായി പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 2021 - 22 വര്‍ഷത്തെ ഒന്‍പതാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ 19നു മുമ്പായി പ്രഥമാധ്യാപകര്‍ പ്രത്യേക ക്രമീകരണം ഒരുക്കണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Content Highlights: Little Kites Aptitude Test