ലയൺസ് ക്ലബ് ഇന്റർനാഷണലും മണപ്പുറം ഫിനാൻസും ചേർന്ന് സംഘടിപ്പിക്കുന്ന കുരുക്ഷേത്ര 4.0 യുടെ ആദ്യഘട്ട മത്സരങ്ങൾ ജനുവരി 11-ന് ആരംഭിച്ചു. പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണ് ആദ്യഘട്ട മത്സരങ്ങൾ. ലയൺസ് ക്ലബ് എം.ഡി 318 കേരള ചാപ്റ്റർ 2012-ൽ തുടങ്ങിയ കുരുക്ഷേത്ര ക്വിസിന്റെ നാലാം പതിപ്പാണിത്. എല്ലാ മത്സരാർഥികൾക്കും ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ഏഷ്യാ ചാപ്റ്ററിന്റെ സർട്ടിഫിക്കേഷൻ ലഭിക്കും.
ദിവസേന 5 ചോദ്യങ്ങളും, ലയൺസ് ക്ലബ്ബിന്റെ ഒരു വിശിഷ്ട വ്യക്തി ക്വിസ് മാസ്റ്ററായെത്തുന്ന ഒരു വീഡിയോ ചോദ്യവുമുൾപ്പെടുന്നതാണ് മൽസരം. പത്ത് ദിവസത്തെ മത്സരത്തിൽ ക്യു ഫാക്ടറിയുടെ ഫെയ്സ്ബുക്ക് പേജിൽ ലഭ്യമായിട്ടുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് പങ്കെടുക്കാം. ദിവസേനയുള്ള വിജയികൾക്ക് പുറമെ, മികച്ച വിജയം കാഴ്ച വെക്കുന്നവരിൽ നിന്നും ഒരു മെഗാ വിന്നറിനെയും തിരഞ്ഞെടുക്കുന്നതാണ്. ക്യൂ ഫാക്റ്ററി മാനേജിങ് പാർട്നറും ഐ.ക്യൂ.എ ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖലകളുടെ ഡയറക്ടറുമായ സ്നേഹജ് ശ്രീനിവാസാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ആദ്യഘട്ട മത്സരങ്ങളുടെ ചോദ്യങ്ങൾ ക്യു ഫാക്ടറിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ വൈകുന്നേരം ഏഴു മണിമുതൽ പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടം രണ്ടുപേരടങ്ങുന്ന ടീം മത്സരമാണ്. യൂട്യൂബ് മുഖേന നടത്തുന്ന രണ്ടാം ഘട്ടത്തിലെ വിജയികൾക്ക് ലയൺസ് ഡിസ്ട്രിക്റ്റ്, സെമി ഫൈനൽ, ഫൈനൽ എന്നീ കടമ്പകളും ഉണ്ടാകുന്നതാണ്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്യും.
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എൻ. പ്രശാന്ത് ഐ.എ.എസാണ് ആദ്യ മത്സരമായ 'കിക്ക് ഓഫ്' ജനറൽ ക്വിസിന് നേതൃത്വം നൽകിയത്. ആണ്. പത്തനംതിട്ട കുന്നംതാനം എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിലെ അരവിന്ദ് വി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ദേവിക എസ് ( എൻ.എസ്.എസ് എച്ച്.എസ്.എസ്. ആലക്കോട്, കണ്ണൂർ), ഗോവിന്ദ് കൃഷ്ണൻ (സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തൃശൂർ വിജയഗിരി പബ്ലിക് സ്കൂളിലെ ആദിത്യ കെ.ബി ആണ് ബോണസ് റൗണ്ടിലെ വിജയി.
വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐ.എ.എസായിരുന്നു രണ്ടാം ദിവസത്തെ ക്വിസ് മാസ്റ്റർ. 'ഹെൽത്തി വൈബ്സ്' എന്നു പേരിട്ട മത്സരത്തിൽ, ഇടുക്കി ജില്ലയിലെ, മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ ഹെനി ജോയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗീതു പ്രകാശ് ( മമ്പറം എച്ച്.എസ്.എസ് , കണ്ണൂർ ) രണ്ടാം സ്ഥാനവും, നവനീത് എം.കുമാർ ( വിദ്യോദയ സ്കൂൾ, തേവക്കൽ, എറണാകുളം) മൂന്നാം സ്ഥാനവും നേടി. കോഴിക്കോട്, ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിലെ സണ്ണി ജേക്കബ് ജോർജ്, ബോണസ് റൗണ്ട് വിജയിയായി.
കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ആയ, ജി ജയദേവ് ഐ.പി.എസാണ് മൂന്നാമത്തെ മത്സരത്തിന് ക്വിസ് മാസ്റ്ററായെത്തിയത്. എറണാകുളം, എളമക്കര ബി.വി.എം സ്കൂളിലെ ഓസ്റ്റിൻ ലാസർ ഒന്നാം സ്ഥാനം നേടിയപ്പോൾ, ചിറയിൻകീഴ് എസ്.എസ്.എം എച്ച്.എസ്.എസിലെ ഡി.എം ആദിത്യൻ രണ്ടാം സ്ഥാനവും, ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിലെ ബ്രയൻ അലക്സ് സണ്ണി മൂന്നാം സ്ഥാനവും നേടി. മലപ്പുറം സെന്റ് പോൾസ് ഇ.എം എച്ച്.എസ്.എസ്സിലെ സി. കൃഷ്ണേന്ദു ബോണസ് റൗണ്ട് വിജയിയായി.
റാഞ്ചിയിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് രേഷ്മ രമേശൻ ഐ.പി.എസാണ് നാലാം ദിനത്തിലെ മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. മത്സരത്തിൽ ഭുവനേശ്വറിലെ ഡി.എ.വി പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ ആദിത്യ കുമാർ ജിന ബോണസ് റൗണ്ട് വിജയിയായി. എസ് ഭാനുലാൽ (എൻ.എസ്.എസ്. എച്ച്.എസ്.എസ് കവിയൂർ) ഒന്നാം സ്ഥാനവും, ഇഷാൻവി ശ്രീദത് രശ്മിത (ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാഡമി, കുവൈറ്റ്), ആദിത്യൻ വിനോദ് (കടമ്പുർ എച്ച്.എസ്.എസ്, കണ്ണൂർ) യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ എം.ഡി 318 കേരളയുടെ സംസ്ഥാന പി.ആർ ചെയർ പേഴ്സൻ ശ്രീ.എം.ശിവാനന്ദൻ, മൾട്ടിപ്പിൾ കൗൺസിൽ ചെയർ പേഴ്സൺ ഡോ.എസ്. രാജീവ്, പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടർ ശ്രീ ആർ.മുരുകൻ, ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ കേരള കോഡിനേറ്റർ അഡ്വ.എ. വി വാമനകുമാർ, മൾട്ടിപ്പിൾ ഡിസ്ട്രിക്ട്സ് എം.ഡി 318 സി ഗവർണർ ആർ.ജി ബാലസുബ്രഹ്മണ്യം എന്നിവർ ബോണസ് ചോദ്യങ്ങളുമായെത്തി.
അഞ്ചാം ദിവസത്തിലെ മത്സരം അവതരിപ്പിക്കുന്നത് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസാണ്. മീർ മുഹമ്മദ് അലി ഐ.എ.എസ്, ടി.വി. അനുപമ ഐ.എ.എസ്, രമ്യ രോഷ്നി ഐ.പി.എസ്, പി.ടി. അരുൺ ഐ.പി.എസ്, ഹരികൃഷ്ണ പൈ ഐ.പി.എസ് തുടങ്ങിയവർ മത്സരങ്ങളുടെ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ക്വിസ് മാസ്റ്റർമാരായി എത്തും. വിശദ വിവരങ്ങൾക്ക് :Email: lionskurukshetra@gmail.com, qfactoryindia@gmail.com, Call: 7012569672, 9611822033
Facebook : https://www.facebook.com/qfactory.in/
Instagram :https://instagram.com/qfactory.in?igshid=1pkwu23mfw13y
Content Highlights: Kurukshetra Quiz competition for plus two students, Snehaj Sreenivas