തിരുവനന്തപുരം: എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ ക്ലാസുകളും പരീക്ഷകളും ലോക്ഡൗണ്‍ അവസാനിച്ചശേഷം മാത്രം. വി.സി.യുടെ നിര്‍ദേശപ്രകാരം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം.

അവസാനവര്‍ഷ ബിരുദം, ബിരുദാനന്തര ബിരുദം വിദ്യാര്‍ഥികള്‍ക്ക് 20 ദിവസത്തെ ക്ലാസും പരീക്ഷയ്ക്കുമുന്‍പായി ഒന്‍പത് ദിവസത്തെ സ്റ്റഡി ലീവും അനുവദിക്കും. തിയറി പരീക്ഷകള്‍ അവസാനിച്ചശേഷം പ്രോജക്ട് മൂല്യനിര്‍ണയം ആരംഭിക്കും. 

മറ്റു സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് 30 ദിവസത്തെ ക്ലാസും പരീക്ഷകള്‍ക്കു മുന്‍പായി ഒന്‍പതുദിവസത്തെ സിലബസിലോ പാഠഭാഗങ്ങളിലോ ചോദ്യക്കടലാസിന്റെ രീതിയിലോ മാറ്റമുണ്ടാകില്ലെന്നും ആറു മൊഡ്യൂളുകളും പരീക്ഷയ്ക്കുണ്ടായിരിക്കുമെന്നും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.

Content Highlights: KTU exams after lockdown, Lockdown, Corona virus, Covid-19