തിരുവനന്തപുരം: ജനുവരിയിൽ നടന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ. ടെറ്റ്.) ഫലം പ്രസിദ്ധീകരിച്ചു. നാലു വിഭാഗങ്ങളിലായി 1,08,387 പേർ പരീക്ഷയെഴുതിയതിൽ 20,881 പേർ വിജയിച്ചു. വിജയശതമാനം 19.27.

http://www.keralapareekshabhavan.in/, www.ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും. കാറ്റഗറി ഒന്നിൽ 1388 പേരും രണ്ടിൽ 6137 പേരും മൂന്നിൽ 11,905 പേരും നാലിൽ 451 പേരും വിജയിച്ചു.

വിജയിച്ചവർ വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.

Content Highlights: K-TET exam result published, check now