തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനായുള്ള കേരള മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റിന്റെ (കെ-മാറ്റ്) ഫലം പ്രഖ്യാപിച്ച് കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. 

ഏപ്രില്‍ 11-ന് നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 5042 വിദ്യാര്‍ഥികളാണ് ഇത്തവണ യോഗ്യത നേടിയത്. 

പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ കോളേജുകളിലെ എം.ബി.എ കോഴ്‌സുകള്‍ക്ക് പ്രവേശിക്കാം. ആകെ മാര്‍ക്കിന്റെ പത്തുശതമാനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് യോഗ്യത നേടാം. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 7.5 ശതമാനം മാര്‍ക്ക് മതിയാകും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Content Highlights: KMAT result published