തിരുവനന്തപുരം: പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികൾക്കായി കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ ഇൻ പരിപാടി ചൊവ്വാഴ്ച മുതൽ സംപ്രേഷണം ചെയ്യും. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും മാതൃകാപരീക്ഷയുടെ ചോദ്യക്കടലാസ് വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങൾക്ക് തത്സമയം മറുപടിനൽകുകയും ചെയ്യുന്ന രൂപത്തിലായിരിക്കും ലൈവ് ഫോൺ ഇൻ പരിപാടി.

മാർച്ച് 16 മുതൽ ഉച്ചയ്ക്ക് 2.30 മുതൽ നാലുമണിവരെയാണ് പത്താം ക്ലാസുകാർക്കുള്ള ഫോൺ ഇൻ പരിപാടി. പുനഃസംപ്രേഷണം വൈകുന്നേരം 6.30-ന്. പ്ലസ്ടുകുട്ടികൾക്ക് ആദ്യ ഫോൺ ഇൻ വൈകുന്നേരം അഞ്ചുമുതൽ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്നുരാവിലെ 6.30-നും ആയിരിക്കും. എല്ലാപരിപാടികളും അടുത്തദിവസംമുതൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും.

Kite Victers organize Live Phone in program for SSLC Plus two students

ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ ഏപ്രിൽ 30-ഓടെ പൂർത്തിയാക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. പ്ലസ് വൺ ക്ലാസുകൾ മേയിലും തുടരും. മേയിൽ എല്ലാ ക്ലാസുകാർക്കുമായി പ്രത്യേക ബ്രിഡ്ജ് കോഴ്സ് ക്ലാസുകളും സംപ്രേഷണംചെയ്യും. ലൈവ് ഇന്നിലേക്ക് 18004259877 എന്ന ടോൾഫ്രീ നമ്പറിലേക്ക് അതത് സമയങ്ങളിൽ വിളിക്കാം.

Content Highlights: Kite Victers organise Live Phone in program for SSLC, Plus two students