തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ജൂൺ ഒന്നിനാരംഭിച്ച ഫസ്റ്റ് ബെൽ അഞ്ച്, ആറ് ഡിജിറ്റൽ ക്ലാസുകൾ വെള്ളിയാഴ്ച സംപ്രേഷണം പൂർത്തിയാകും. ഏഴും ഒമ്പതും ക്ലാസുകൾ ചൊവ്വാഴ്ചയും മറ്റു ക്ലാസുകൾ ഏപ്രിൽ 30-നും പൂർത്തിയാകും.

അടുത്തയാഴ്ചയോടെ ബിസിനസ് സ്റ്റഡീസ് ക്ലാസുകളും പൂർണമാകും. മറ്റ് പ്ലസ് വൺ ക്ലാസുകൾ മേയ് മാസത്തോടെ പൂർത്തിയാക്കും. പൊതുപരീക്ഷ പ്രഖ്യാപിക്കുന്നതനുസരിച്ച് പ്ലസ് വൺ ക്ലാസുകൾക്ക് പ്രത്യേക റിവിഷൻ ക്ലാസുകളുടെ സംപ്രേഷണവും ഓഡിയോ ബുക്കുകളും ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

Content Highlights: KITE Victers online classes will be completed within a week