തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ പുനഃക്രമീകരിച്ചത് കുട്ടികളുടെ അമിതഭാരം ഒഴിവാക്കാൻ. പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ലാസുകൾക്ക് പ്രാമുഖ്യം നൽകി കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

കുട്ടികൾക്ക് അമിതഭാരം ഏൽപ്പിക്കാതെ ക്ലാസുകൾ തയ്യാറാക്കാനാണ് നിർദേശം. ഇതനുസരിച്ചാണ് കൈറ്റും എസ്.സി.ഇ. ആർ.ടി.യും ക്ലാസുകൾ തയ്യാറാക്കുന്നത്. കുട്ടികൾക്ക് സമ്മർദമുണ്ടാക്കാത്ത തരത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഡിസംബർ 18 മുതൽ പ്ലസ്ടു വിദ്യാർഥികളുടെ ഒന്നാംവർഷ സപ്ലിമെന്ററി പരീക്ഷാദിവസങ്ങളിൽ പന്ത്രണ്ടാംക്ലാസിന് ഫസ്റ്റ്ബെൽ ക്ലാസില്ല. പത്താംക്ലാസുകാർക്ക് 24 മുതൽ 27 വരെയും ക്ലാസുണ്ടാകില്ല. ഇതനുസരിച്ചുള്ള പുതുക്കിയ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

Content Hghlights: KITE victers first bell class schedule change is for ease of students