വിജയവാഡ (ആന്ധ്രാപ്രദേശ്): സ്‌കൂളില്‍ വൈകിയെത്തിയ വിദ്യാര്‍ഥികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തി. ഇതോടെയാണ് പോലീസ് കേസെടുത്തത്.

ചിറ്റൂരിലെ ചൈതന്യ ഭാരതി സ്‌കൂളില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. മൂന്ന്, നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികള്‍ക്കാണ് അധികൃതരില്‍നിന്ന് മോശം അനുഭവം നേരിടേണ്ടിവന്നത്. ജില്ലാ ഭരണാധികാരികള്‍ നല്‍കിയ കേസിന് പുറമേ ദേശീയ ബാലാവകാശ കമ്മീഷനും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 

സ്‌കൂളില്‍ മുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കളക്ടര്‍ ഇടപെടുന്നതുവരെ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിക്കൊണ്ട് ചിറ്റൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പാണ്ഡുരംഗസ്വാമി ഉത്തരവിറക്കിയിട്ടുണ്ട്.

Contenmt Highlight: Kids forced to stand naked for turning up late to school