തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും. സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് 21 മുതലും വിദൂര വിദ്യാഭ്യാസം (എസ്.ഡി.ഇ) അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 28 മുതലും പഞ്ചവത്സര എല്‍.എല്‍.ബി പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 8 മുതലും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 16 മുതലും ത്രിവത്സര എല്‍.എല്‍.ബി ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 9 മുതലും ആരംഭിക്കും. 

വിദ്യാര്‍ഥികളുടെ യാത്രാ ക്ലേശം കണക്കിലെടുത്ത് ചില സബ്‌സെന്ററുകളും പരീക്ഷാനടത്തിപ്പിനായി ക്രമീകരിക്കും. കുട്ടികളുടെ സൗകര്യാര്‍ത്ഥം സബ്‌സെന്ററുകള്‍ ഓപ്റ്റ് ചെയ്യാനുള്ള അവസരവും ഒരുക്കുന്നതാണെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

Content Highlights: Kerala University to Begin Final Semester Exams on 21 May