തിരുവനന്തപുരം: :പരീക്ഷാ നടത്തിപ്പിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാസെന്ററുകളും സര്‍വകലാശാല പരിധിക്കുള്ളില്‍ സബ്സെന്ററുകളും തുറക്കുമെന്ന് കേരള സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

ജില്ലകളും സെന്ററുകളും തിരഞ്ഞെടുക്കുന്നതിന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് സര്‍വകലാശാല പരീക്ഷാ പോര്‍ട്ടലിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ഈ സേവനം ഉപയോഗിച്ച് ജില്ലകളും സെന്ററുകളും തിരഞ്ഞെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ സമയക്രമം പിന്നാലെ പ്രസിദ്ധീകരിക്കും.

Content Highlights: Kerala University students can opt their exam centres from Thursday