കേരള സര്‍വകലാശാല പി.ജി രണ്ടാം സെമസ്റ്റര്‍ പരീക്ഷയും യുജിസി നെറ്റ് പരീക്ഷയും ഒരേ ദിവസം ആയതോടെ വലഞ്ഞ് വിദ്യാര്‍ത്ഥികള്‍. നവംബര്‍ 22,24,26 എന്നീ തീയതികളിലാണ് പിജി രണ്ടാം സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 22നാണ് യുജിസി നെറ്റ് പരീക്ഷയും നടത്തുന്നത്.

പരീക്ഷ മാറ്റിവെയക്കാനായി നിരവധി വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ വിഷയം അര്‍ഹിച്ച രീതിയില്‍ പരിഗണിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. യൂണിവേഴ്‌സിറ്റി യൂണിയനും പരീക്ഷ മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് അധികൃതരെ സമീപിച്ചിട്ടുണ്ട്

Content Highlights: Kerala University PG exam  and UGC NET on same date