തൃശൂർ: മേയ് എട്ട് മുതൽ 16 വരെ സംസ്ഥാന വ്യാപകമായി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

മേയ് ഏഴുമുതൽ 18 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മേയ് 19 മുതൽ പരീക്ഷകൾ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.

Content Highlights: Kerala University of Health Sciences postponed exams due to covid Lockdown