തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ ജൂണ്‍ 28, 29 തീയതികളില്‍ ആരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുളള കോളേജുകളില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കി സര്‍വകലാശാലാപരിധിക്ക് പുറത്തുള്ള കോളേജുകളും സെന്റുറുകളാക്കിയിട്ടുണ്ട്. ബി.എസ്സി., ബി.കോം. പരീക്ഷകള്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും ബി.എ. പരീക്ഷകള്‍ രണ്ടുമുതല്‍ അഞ്ചുവരെയുമാകും നടത്തുക.

സര്‍വകലാശാലയ്ക്ക് പുറത്ത് 11 കേന്ദ്രങ്ങളിലാണ് പരീക്ഷ. 435-ഓളം വിദ്യാര്‍ഥികള്‍ ഇതിനായി ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Kerala university exam updation