തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല അവസാന സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചു. ജൂലായ് ഒന്നുമുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. സർവകലാശാല പരീക്ഷാ സമിതിയുടെ അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്.

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും സമ്പർക്കത്തിലൂടെ രോഗം പകരുന്നത് തുടരുകയും ചെയ്യുന്ന നിലവിലെ സ്ഥിതിയിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് പരീക്ഷാ സമിതി വിലയിരുത്തി. പുതിയ തീയതികൾ പിന്നീട് നിശ്ചയിക്കും.

നേരത്തെ പരീക്ഷകൾ ജൂലായ് 1 മുതൽ 8 വരെ നടത്താനായിരുന്നു സർവകലാശാല തീരുമാനിച്ചിരുന്നത്. പരീക്ഷകൾ മുടങ്ങുന്നത് കുട്ടികളുടെ ഭാവിയെ ബാധിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്.

Content Highlights: Kerala Technological University Semester Exams Postponed