തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം ജൂലായ് 28 ബുധനാഴ്ച പ്രഖ്യാപിക്കും. 28-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാകും ഫലം പ്രഖ്യാപിക്കുക.

keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരള ഹയർസെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കിയത്.

Content Highlights: Kerala Plus two results will be announced tomorrow