തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. പരീക്ഷാഫലം www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ അറിയാം.

പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ പകര്‍പ്പിനും ഡിസംബര്‍ രണ്ടുവരെ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പര്‍ ഒന്നിന് ഫീസ്. ഫോട്ടോകോപ്പിക്ക് 300 രൂപയും.

 

Content Highlights: Kerala plus one results