ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള എന്‍.ആര്‍.ഐ. സീറ്റുകള്‍ ജനറല്‍ മെറിറ്റിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി.

സീറ്റ് നഷ്ടപ്പെട്ടുവെന്നു കാണിച്ച് രണ്ട് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം 31-ന് പ്രവേശനം പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
 
ഇനി മാറ്റം വരുത്തിയാല്‍ അത് പ്രവേശനം നേടിയ വിദ്യാര്‍ഥികളെ ബാധിക്കുമെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ അറിയിച്ചു.