തിരുവനന്തപുരം: മാർച്ചിൽ നടത്താനിരുന്ന കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-മാറ്റ്) മാറ്റിവെച്ചു. ഏപ്രിൽ 11-ആണ് പുതുക്കിയ പരീക്ഷാതീയതി. നേരത്തെ മാർച്ച് 28-നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ cee-kerala.org എന്നവെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വർഷത്തിൽ രണ്ട് തവണയാണ് കെ-മാറ്റ് പരീക്ഷ നടത്തുന്നത്.

720 മാർക്കിനാണ് പരീക്ഷ. ഒരോ ശരിയുത്തരത്തിനും നാല് മാർക്ക് ലഭിക്കും. തെറ്റുത്തരത്തിന് ഒരു മാർക്ക് നഷ്ടമാകും. പരീക്ഷ പാസാകുന്നവർക്ക് കേരളത്തിലെ ബിസിനസ് സ്കൂളുകളിൽ എം.ബി.എ, പി.ജി.ഡി.എം, എം.സി.എ കോഴ്സുകൾ പഠിക്കാം.

Content Highlights: Kerala KMAT postponed, check revised schedule