തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പ്രവേശന പരീക്ഷയുടെ മാര്‍ക്കിനൊപ്പം ഹയര്‍ സെക്കന്‍ഡറി മാര്‍ക്കും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ബോര്‍ഡുകളും പരീക്ഷാഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിഭാഗങ്ങള്‍ പരീക്ഷ നടത്താത്തതിനാല്‍ ഈ വര്‍ഷം ബി.ടെക്. പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് പരിഗണിക്കേണ്ടെന്ന ശുപാര്‍ശയാണ് പ്രവേശന പരീക്ഷാ കമ്മിഷണര്‍ സര്‍ക്കാരിന് നല്‍കിയത്. 

എന്നാല്‍, എല്ലാ ബോര്‍ഡുകളും ഫലം പ്രഖ്യാപിക്കുകയും ഉയര്‍ന്ന വിജയ ശതമാനം വരികയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്ലസ്ടു മാര്‍ക്കും പ്രവേശന പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തിലാണ് പരിഗണിക്കുക.

Content Highlights: Kerala engineering Entrance, Plus two marks will be considered for rank making, KEAM