ന്യൂഡൽഹി: കോവിഡ് രോഗബാധ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ്സെടുക്കാൻ അനുവാദം നൽകി കേന്ദ്രീയ വിദ്യാലയം. വിദ്യാർഥികളുടേയും അധ്യാപകരുടേയും സ്കൂൾ ജീവനക്കാരുടേയും സുരക്ഷ മുന്നിൽക്കണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് കേന്ദ്രീയ വിദ്യാലയം ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയിച്ചു.

ഓഫ്‌ലൈനായി ക്ലാസ്സെടുക്കാൻ അനുവാദമുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസ്സെടുക്കണം. ഇതിനായി അതാത് റീജിയണിലെ ഡെപ്യൂട്ടി കമ്മീഷണറും പ്രിൻസിപ്പാളും മുൻകൈ എടുക്കണം.

വീട്ടിലിരുന്ന് ക്ലാസ്സെടുക്കുന്ന എല്ലാ അധ്യാപകരും ഫോണിൽ ലഭ്യമായിരിക്കണം. പ്രിൻസിപ്പാളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ പ്രദേശം വിട്ട് പോകാൻ പാടില്ലെന്നും കേന്ദ്രീയ വിദ്യാലയം പ്രസ്താവനയിൽ അറിയിച്ചു.

Content Highlights: Kendriya Vidyalayas allows teachers to take online classes from home as COVID increases