ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് അർഹത നേടിയ കുട്ടികളുടെ പട്ടിക ജൂൺ 23-ന് പ്രസിദ്ധീകരിക്കാനൊരുങ്ങി കേന്ദ്രീയ വിദ്യാലയ സങ്കേതൻ (കെ.വി.എസ്). ആദ്യ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും സീറ്റൊഴുവുണ്ടെങ്കിൽ രണ്ടാം പട്ടിക പ്രസിദ്ധീകരിക്കും. ജൂൺ 30-നാകും രണ്ടാം പട്ടിക പ്രസിദ്ധീകരിക്കുക.

ഈ രണ്ട് പട്ടികകളും പ്രസിദ്ധീകരിച്ച് കഴിഞ്ഞും സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണങ്കിൽ ജൂലൈ അഞ്ചിന് മൂന്നാം പട്ടിക പ്രസിദ്ധീകരിക്കും. രണ്ടാം ക്ലാസ്സ് മുതലുള്ള വിദ്യാർഥികളുടെ പ്രവേശനത്തിനായുള്ള പട്ടിക ജൂൺ 24-ന് പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ ജൂൺ 25 മുതൽ 30 വരെ പ്രവേശന നടപടികളാരംഭിക്കാം.

ഒന്നാം ക്ലാസ്സ് വിദ്യാർഥികൾക്ക് ഓൺലൈനായും മറ്റ് ക്ലാസ്സുകാർക്ക് ഓഫ്ലൈനായും പ്രവേശനം നേടാം. മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി, ഫോട്ടോ, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ പ്രവേശനത്തിനായി കൈയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് kvsangathan.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Content Highlights: Kendriya Vidyalaya class 1 admission, provisional list on June 23