എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ അവസാന റാങ്ക് നില മനസ്സിലാക്കി ഓപ്ഷന്‍ നല്‍കാനുള്ള തിരക്കിലാണ് വിദ്യാര്‍ഥികള്‍. ഓപ്ഷന്‍ രജിസ്ട്രേഷന്‍ പ്രക്രിയ തെറ്റുകൂടാതെ എങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് മാതൃഭൂമി ആസ്‌ക് എക്സ്പേര്‍ട്ട് പ്രൊഫഷണല്‍ കോഴ്സ് ഗൈഡന്‍സ് വെബിനാറിലൂടെ വിശദീകരിച്ചു.  

രണ്ട് ഘട്ടമായാണ് വെബിനാർ നടന്നത്. രാവിലെ 11-ന്എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി അലോട്മെന്റ്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ എന്ന വിഷയത്തിൽഡോ. എസ്. സന്തോഷ് (പ്രവേശനപരീക്ഷ മുന്‍ ജോയന്റ് കമ്മിഷണര്‍) സംസാരിച്ചു. 

ഉച്ചയ്ക്ക് രണ്ടിന് എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍, എന്തെല്ലാം പഠിക്കണം, ജോലി സാധ്യതകള്‍ എന്ന വിഷയത്തിൽ ഡോ. കെ.എ. നവാസ് (മുന്‍ പ്രൊഫസര്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം, കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ്) ക്ലാസെടുത്തു.