തിരുവനന്തപുരം: സംസ്ഥാന െഎന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ബി.ഫാം കോഴ്‌സിലേയ്ക്കും പ്രവേശന ത്തിനായി ഓണ്‍ലൈന്‍ ഓപ്ഷന്‍ സമര്‍പ്പണ ത്തിനുളള സമയം ജൂണ്‍ 30, രാവിലെ 10 മണി വരെയായി ദീര്‍ഘിപ്പിച്ചു. 

നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാന ത്തിലുളള ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 30ന് വൈകുന്നേരം പ്രസിദ്ധീകരിക്കും. 

ഒന്നാംഘട്ട അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള കോഴ്‌സുകളിലേയ്‌ക്കോ കോളേജുകളിലേയ്‌ക്കോ പിന്നീട് ഒരു ഘട്ടത്തിലും ഓപ്ഷനുകള്‍ നല്‍കാന്‍ കഴിയില്ല.