തിരുവനന്തപുരം: 2021-ലെ കേരള എൻജിനിയറിങ്/ ഫാർമസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് പരീക്ഷ. ജൂലൈ 24-ന് രാവിലെ 10 മണിമുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതൽ 5 മണിവരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) നടത്തും.

പരീക്ഷാത്തീയതിക്ക് പുറമേ എൻജിനീയറിങ്/ ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: KEAM engineering Pharmacy Exam date published