തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് റാങ്ക് പട്ടിക തയ്യാറാക്കാൻ നിലവിലെ വെയിറ്റേജ് രീതി തന്നെ തുടർന്നേക്കും. പട്ടിക തയ്യാറാക്കാൻ പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം പരിഗണിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ ശുപാർശ സമർപ്പിച്ചുവെങ്കിലും ഇക്കാര്യം പരിഗണിച്ചേക്കില്ല.

സംസ്ഥാനത്ത് ബോർഡ് പരീക്ഷ പൂർത്തിയായിരുന്നതിനാലും സി.ബി.എസ്.ഇ. പരീക്ഷ റദ്ദാക്കിയെങ്കിലും വിദ്യാർഥികൾക്ക് മാർക്ക് ഷീറ്റ് ലഭിക്കുമെന്നതിനാലുമാണ് നിലവിലെ രീതിതന്നെ തുടരുന്നത് ആലോചിക്കുന്നത്.

യോഗ്യതാ പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മാർക്കും പ്രവേശന പരീക്ഷയുടെ മാർക്കും കണക്കിലെടുത്താണ് റാങ്ക് പട്ടിക തയ്യാറാക്കിവരുന്നത്. ഇക്കാര്യം വ്യക്തമാക്കി തന്നെയാണ് കീം പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചതും. ഇതിൽ മാറ്റം വരുത്തണോയെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. അങ്ങനെയാണെങ്കിൽ വിജ്ഞാപനവും പ്രോസ്പെക്ടസും പുനഃപ്രസിദ്ധീകരിക്കും.

Content Highlights: KEAM engineering, current weightage system may continue