എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ അവസാന റാങ്ക് നില മനസ്സിലാക്കി ഓപ്ഷന്‍ നല്‍കാനുള്ള തിരക്കിലാണ് വിദ്യാര്‍ഥികള്‍. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ തെറ്റുകൂടാതെ എങ്ങനെ ചെയ്യാമെന്ന് വെള്ളിയാഴ്ച മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് വെബിനാറില്‍ വിശദീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഫെയ്സ്ബുക്ക് കമന്റ് വഴി ചോദ്യങ്ങള്‍ ചോദിക്കാം. പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.

രാവിലെ 11-ന്എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി അലോട്‌മെന്റ്: ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടപടികള്‍

ഡോ. എസ്. സന്തോഷ് (പ്രവേശനപരീക്ഷ മുന്‍ ജോയന്റ് കമ്മിഷണര്‍)

ഉച്ചയ്ക്ക് രണ്ടിന് എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍, എന്തെല്ലാം പഠിക്കണം, ജോലി സാധ്യതകള്‍

ഡോ. കെ.എ. നവാസ് (മുന്‍ പ്രൊഫസര്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം, കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ്)

വെബിനാറില്‍ പങ്കെടുക്കാന്‍ സന്ദര്‍ശിക്കുക www.facebook.com/mathrubhumidotcom,  www.mathrubhumi.com