തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍,മെഡിക്കല്‍ അനുബന്ധ കോഴ്‌സ് 2021-21 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 

www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന 2021 ജൂണ്‍ 01 മുതല്‍ ജൂണ്‍ 21 വൈകുന്നേരം 5.00 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനതീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫി
ക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ 2021 ജൂണ്‍ 21നകം അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.cee.kerala.gov.in സന്ദര്‍ശിക്കുക