തിരുവനന്തപുരം; സംസ്ഥാനത്തെ എം.ബി.ബി.എസ് & ബി.ഡി.എസ് ഉള്‍പ്പെടെയുളള മെഡിക്കല്‍ & അനുബന്ധ കോഴ്‌സകളിലേയ്ക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസീദ്ധികരിച്ചു. ഫലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://www,on.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓഗസ്റ്റ് 11ന്  രാവിലെ 10 മണി വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുളളത്.

എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം നേടിയിരിക്കുന്നവരുടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലഭ്യമാക്കിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടില്ല.

വെബ്‌സൈറ്റിലെ ഹോം പേജില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് ലഭ്യമാകുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍. അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്. കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി. ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കും. 

പുതുതായോ മുന്‍ ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ നിന്നും വ്യത്യസ്തമായോ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുളളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടക്കേണ്ടതുമായ ഫീസ്/ബാക്കി തുക (ബാധകമെങ്കില്‍) ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 17 വൈകുന്നേരം 5 മണിയ്ക്കു മുമ്പായി ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കി അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ് കോളേജില്‍ ഓഗസ്റ്റ് 17ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി പ്രവേശനം നേടേണ്ടതാണ്. ഫീസ് ഒടുക്കാവുന്ന പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഫീസ്

  • എം.ബി.ബി.എസ് കോഴ്‌സിന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍, ആര്‍. ഐ ക്വാട്ടയില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 5 ലക്ഷം രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും ബാക്കി തുക കോളേജിലും അടക്കേണ്ടതാണ്. 
  • സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഗവണ്‍മെന്റ് മൈനോറിറ്റി ക്വാട്ടയിലും ബി.ഡി.എസ് കോഴ്‌സിന് സ്വാശ്രയ ദന്തല്‍ കോളേജുകളിലെ ഗവണ്‍മെന്റ് മൈനോറിറ്റി എന്‍. ആര്‍. ഐ ക്വാട്ടയിലും അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 1 ലക്ഷം രൂപ (പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും ബാക്കി തുക കോളേജിലും അടക്കേണ്ടതാണ്. 
  • സ്വകാര്യ സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 1 ലക്ഷം രൂപ (പ്രവേശന പരീക്ഷാകമ്മീഷണര്‍ക്കും ബാക്കി തുക കോളേജിലും അടക്കേണ്ടതാണ്. 
  • മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലും, അഗ്രികള്‍ച്ചര്‍ വെറ്റിനറി ഫിഷറീസ് യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലുളള കോളേജുകളിലും അലോട്ട്‌മെന്റ് ലഭിച്ചവര്‍ മുഴുവന്‍ ഫീസ് തുകയും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടച്ച് ഓഗസ്റ്റ് 17 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അതത് കോളേജുകളില്‍ പ്രവേശനം നേടേണ്ടതാണ്. 

ടോക്കണ്‍ ഡെപ്പോസിറ്റ്

പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്ന എസ്,സി./എസ്.റ്റി.ഒ ഇ.സി/ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളും, G.O.(M8)No.25/2005/SCSTDD, XobXn: 20.06.2005, G.O.(Ms)No.10/2014/BCDD (23.05.2014) എന്നീ സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളും ടോക്കണ്‍ ഡെപ്പോസിറ്റായി 1,000 രൂപ അടച്ച ശേഷം ഓഗസ്റ്റ് 17 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സില്‍ /കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനകം ഫീസ്/ബാക്കി തുക (ബാധകമെങ്കില്‍) അടച്ച് കോളേജില്‍ പ്രവേശനം നേടാതിരിക്കുന്ന പക്ഷം അവരുടെ അലോട്ട്‌മെന്റും നിലവിലുളള എല്ലാ ഹയര്‍ ഓപ്ഷനുകളും റദ്ദാകുന്നതാണ്. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകള്‍ പിന്നീടുളള ഘട്ടങ്ങളില്‍ ലഭ്യമാകുന്നതല്ല. 

മോപ്പ്-അപ്പ് കൗണ്‍സലിംഗ്

ഓഗസ്റ്റ് 17ന് ശേഷം എം ബി ബി എസ് / ബി.ഡി, എസ് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുളള പക്ഷം അവ 2018 ആഗസ്റ്റ് 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടത്തുന്ന മോപ്പ്-അപ്പ് കൗണ്‍സലിംഗ് വഴി പ്രവേശന പരീക്ഷാ കമ്മീഷണര്‍ നികത്തുന്നതാണ്. പ്രസ്തുത മോപ്പ് അപ്പ് കൗണ്‍സിലിംഗില്‍ ബി.ഡി.എസ് കോഴ്‌സില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികളെ എം.ബി.ബി.എസ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതാണ്.

എന്നാല്‍ എം ബി ബി എസ് / ബി.ഡി, എസ് കോഴ്‌സുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികളെ മോപ്പ്-അപ്പ് കൗണ്‍സിലിംഗില്‍ പങ്കെടുപ്പിക്കുന്നതല്ല. മോപ്പ്-അപ്പ് കൗണ്‍സലിംഗ് സംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്

പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും http://www.ceo.kerala.gov.in, http://www coe-kerala.orgഎന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 0471 2339101, 2339102, 2339103, 2339104, 2332123

Content Highlights: KEAM 2018; second allotment published