കോയമ്പത്തൂര്‍: കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ് കോളേജിലെ നാല് അധ്യാപകര്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടി. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഡോ. ഗോഡ്‌സണ്‍ ആശീര്‍വാദം, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് വിഭാഗത്തിലെ ഡോ. ജൂഡ് ഹേമന്ത്, സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഡോ. സ്‌നേഹ ഗൗതം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തിലെ ഡോ. എ. ഇമ്മാനുവല്‍ സെല്‍വകുമാര്‍ എന്നിവരാണ് ഇടം നേടിയത്.

വിവിധ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാഗത്ഭ്യമുള്ള  ശാസ്ത്രജ്ഞരില്‍ ഏറ്റവും മികച്ച 2% പ്രതിനിധീകരിക്കുന്ന സൂചിക സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അടുത്തിടെ പുറത്തിറക്കിയിരുന്നു.പ്രഗത്ഭ പ്രൊഫസറായ പ്രൊഫ. ജോണ്‍ ഇയോനിഡിസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്

കുറഞ്ഞത് അഞ്ച് പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചതും, 2% അല്ലെങ്കില്‍ അതിനു മുകളിലുള്ള ഒരു പെര്‍സെന്റൈല്‍ റാങ്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

Karunya Deemed University